കോവിഡ് കേസുകള്‍ കുറയുന്നു; പയ്യോളിയ്ക്ക് ആശ്വാസം


പയ്യോളി: പയ്യോളി നഗരസഭയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. സെപ്റ്റംബര്‍ പത്തൊന്‍പതിന് 48 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് ആശങ്കയിലാഴ്ത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കേസുകള്‍ കുറയുന്നതാണ് കണ്ടത്. 24 കേസുകളാണ് ഇന്ന് നഗരസഭയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചത്തെ ട്രെന്റ് പരിശോധിക്കുകയാണെങ്കില്‍ നാല്‍പതിനു മുകളില്‍ കേസുകള്‍ പോയിട്ടില്ല. നിവലില്‍ മുനിസിപ്പാലിറ്റിയിലെ ഏഴു വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വാര്‍ഡ് 2,3,18,19,30,31,32 എന്നിവയാണ് അത്.