കോഴി ഇറച്ചി ഇനി മുതല്‍ മിതമായ നിരക്കില്‍; കേരള ചിക്കന്‍ നാളെ മുതല്‍ പേരാമ്പ്രയിലും


പേരാമ്പ്ര: കുടുംബശ്രീ മുഖേനയുള്ള സംസ്ഥാന സർക്കാർ സംരംഭമായ കേരള ചിക്കൻ ഇനി പേരാമ്പ്രയിലും. പൈതോത്ത് റോഡിൽ ആരംഭിക്കുന്ന കേരള ചിക്കൻ സ്റ്റാൾ ബുധനാഴ്‌ച രാവിലെ എട്ടിന് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് അധ്യക്ഷനാകും. കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പങ്കെടുക്കും. എ നിഷ, ടി കെ പ്രകാശൻ, പി ടി ജിതേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.