കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു


കോഴിക്കോട്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പേവുംകൂടുമ്മല്‍ മുഹമ്മദാണ്‌ മരിച്ചത്. അമ്പത്തിയൊമ്പത് വയസ്സായിരുന്നു.

പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഖമറുന്നിസയാണ് ഭാര്യ. റംശീന, റഹീന ഷറിന്‍, മുഹമ്മദ് റഹീസ്, റഫീന മക്കളാണ്.

മൃതദേഹം റിയാദ് നസീം മഖ്‍ബറയിൽ ഖബറടക്കി. കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ തെന്നല മൊയ്‍തീന്‍ കുട്ടിയാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.