കോഴിക്കോട് സ്പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനം


കോഴിക്കോട്: റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഇന്റെലെക്ച്യുല്‍ ആന്‍ഡ് ഡെവലമെന്റല്‍ ഡിസെബിലിറ്റി & സെറിബ്രല്‍ പാള്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങ് കോഴ്സുകളിലേക്കു ഇപ്പോള്‍ അപേക്ഷിക്കാം.

ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത 50% മാര്‍ക്കോടെ പാസായിരിക്കണം (എസ് സി, എസ് ടി, ഒ ബി സി 45%). സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങിനു അപേഷിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താംക്ലാസ് 50% മാര്‍ക്കോടെ പാസായിരിക്കണം.

ഡിപ്ലോമ കോഴ്സുകളിലേക്കു നവംബര്‍ 11 നകം http://www.rehabcouncil.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946809250.