കോഴിക്കോട് സ്‌കൂളില്‍ ആര്‍.എസ്.എസ് യൂണിഫോമില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിന്റെ വരാന്തയില്‍


കോഴിക്കോട്: മുക്കം മണാശേരിയില്‍ ആര്‍.എസ്.എസ് പ്രവർത്തകനെ ആത്മഹത്യ നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ വരാന്തയിലാണ് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആർ.എസ്.എസ് യൂണിഫോം അണിഞ്ഞാണ് മൃതദേഹം ഉള്ളത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.