കോഴിക്കോട് വ്യാപാരികൾക്ക് മാവോയിസ്റ്റ് ഭീഷണിക്കത്ത്: നഗരത്തില്‍ കർശന പരിശോധന
കോഴിക്കോട്: കോഴിക്കോട് നഗരത്തിലും പാറോപ്പടിയിലും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. വ്യാപാരികള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
അപ്രതീക്ഷിതമായാണ് പരിശോധന നടത്തുന്നത്. വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു . പല വ്യാപാരികള്‍ക്കും പണം ആവശ്യപ്പെട്ടും കത്ത് ലഭിച്ചിരുന്നു. നേരത്തെ ഇത്തരം കേസുകളില്‍ പ്രതിയായ ഹബീബ് റഹ്മാന്റെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.