കോഴിക്കോട് വീടിന്റെ ടെറസില്‍ നിന്നും വീണ് യുവാവ് മരിച്ചു


കോഴിക്കോട്: സോളാര്‍ പാനല്‍ ജോലിയ്ക്കിടെ വീടിന്റെ ടെറസില്‍ നിന്നുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡില്‍ ഹാജി മന്‍സില്‍ കുഞ്ഞിക്കോയയുടെ മകന്‍ എന്‍.പി അന്‍സാരിയാണ് മരിച്ചത്.

ഉമ്മ: സുലൈഖ. ഭാര്യ: ഷഹല. മകന്‍: സയാന്‍. സഹോദരന്‍: അര്‍ഷാദ്. മയ്യത്ത് നമസ്‌കാരം ഞായറാഴ്ച 12.30ന് പറമ്പില്‍ ബസാര്‍ ജുമാ മസ്ജിദില്‍ നടക്കും. കബറടക്കം തോപ്പയില്‍ കബറിസ്ഥാനില്‍.