കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മട്ടാഞ്ചേരി സ്വദേശിയുമായ ശരത് ആണ് മരിച്ചത്. 22 വയസായിരുന്നു.
മെഡിക്കൽ കോളജിലെ രണ്ടാം നമ്പർ ബോയ്‌സ് ഹോസ്റ്റലിന് സമീപത്താണ് ശരത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് അധികൃതരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. ടൈപ്പ് വൺ പ്രമേഹരോഗിയാണ് ശരത്ത്. മെഡിക്കൽ കോളജ് യൂണിയൻ വൈസ് ചെയർമാനാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.