കോഴിക്കോട് മെഡിക്കല്‍ കോളജിൽ നഴ്‌സുമാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: മെഡിക്കൽ കോളജിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യദൗത്യം വഴി നഴ്സുമാരെ മൂന്നു മാസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. അംഗീകൃത നഴ്സിങ് കോഴ്സ് പാസായവരും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 50 ഒഴിവുകളാണുള്ളത്. 17,000 + 7250 രൂപ ശമ്പളം.
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സ്വയം തയാറാക്കിയ അപേക്ഷ ആഗസ്റ്റ് 29ന് വൈകീട്ട് അഞ്ചിനുമുമ്പായി gmccestablishment@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. കോവിഡ് ബ്രിഗേഡ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം.