കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തത്തിന് കുറവ്, കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്ന് കളക്ടര്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ രക്തത്തിന് അപര്യാപ്ത ഉണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ രക്തത്തിന്റെ അപര്യാപ്തത വളരെയേറെ പ്രയാസപ്പെട്ടതാണ്. രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ട് രക്തദാനത്തിനു സന്നദ്ധരാകണം എന്ന് കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് എട്ടര മുതല്‍ ഒരു മണി വരെയാണ്. വാര്‍ത്ത ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തി ബ്ലഡ് ബാങ്കിലെ അപര്യാപ്തത മാറ്റണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. രക്തം നല്‍കാന്‍ സന്നദ്ധരായവരും കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവരും 95 39 33 09 36, 80 89 42 54 03 എന്നീ നമ്പറുകളില്‍ വിളിക്കുക.