കോഴിക്കോട് മുക്കത്ത് വാഹന വാഷിംഗ് സ്ഥാപന ഉടമയ്ക്ക് ക്രൂര മര്‍ദനം


കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹന വാഷിംഗ് സ്ഥാപന ഉടമയ്ക്ക് ക്രൂര മര്‍ദനം. മൂന്ന് ബൈക്കുകളിലെത്തിയ എട്ടോളം വരുന്ന സംഘമാണ് മര്‍ദിച്ചത്. തൊണ്ണൂര്‍ ഗാരേജ് എന്ന സ്ഥാപനത്തിന്റെ ഉടമ റൂജിഷ് റഹ്മാനാണ് മര്‍ദനമേറ്റത്. ഉടമയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ചവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.