കോഴിക്കോട് മാത്തറ പി.കെ കോളേജ് വിദ്യാര്‍ത്ഥികളെ ആര്‍.എസ്.എസുകാര്‍ ആയുധങ്ങളുമായി എത്തി ആക്രമിച്ചു; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് (സംഘര്‍ഷത്തിന്റെ വീഡിയോ കാണാം)


കോഴിക്കോട്: പന്തീരാങ്കാവ് മാത്തറ പി.കെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആര്‍.എസ്.എസ് ആക്രമണം. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ പുറത്തു നിന്നെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയുമായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്തു നിന്നെത്തിയ ആര്‍.എസ്.എസുകാര്‍ നഞ്ചക്ക് അടക്കമുള്ള ആയുധവുമായി എത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

സംഘര്‍ഷത്തിന്റെ വീഡിയോ കാണാം: