കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്.
രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. ഏഴുമീറ്ററോളം ഉയരമുള്ള ഈ സ്ഥലത്ത് പില്ലര്‍ കെട്ടി മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുകളില്‍ നിന്നും മണ്ണ് ഇടിയുകയായിരുന്നു. മുകളിലായി കുറേയേറെ വീടുകളുണ്ട്. ഈ വീടുകള്‍ക്ക് സംരക്ഷണ ഭിത്തി കെട്ടുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്ന നാല് തൊഴിലാളികളാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മണ്ണ് ഇടിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയും രണ്ടുപേര്‍ മണ്ണിനടിയില്‍പ്പെടുകയുമായിരുന്നു. ഇതില്‍ സ്വാമിയെന്നയാളെ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.