കോഴിക്കോട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണു ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്


കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടിവീണ് ഒരു മരണം. നാലുപേര്‍ക്ക് പരുക്ക്. തമിഴ്‌നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മാണത്തൊഴിലാളിയായ കാര്‍ത്തിക്കാണ് മരിച്ചത്.

പുതുക്കോട്ട സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, തിരുനെല്‍വേലി സ്വദേശി സലിം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.