കോഴിക്കോട് നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് നഗരസഭാ പരിധിയില്‍ ഒമ്പത് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം കണ്ടെത്തി. രോഗബാധ കണ്ടെത്തിയവരില്‍ എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരാള്‍ പൊതു പ്രവര്‍ത്തകനാണ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കോഴിക്കോട് ജില്ലാ ഭരണകൂടം.

കഴിഞ്ഞ ദിവസം മുക്കം മണാശ്ശേരിയില്‍ നാല് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.