കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (22/01/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അബ്കാരി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ കലാ-കായിക-ശാസ്ത്ര രംഗത്ത് സംസ്ഥാന തലത്തിലും സര്‍വ്വകലാശാലാ തലത്തിലും മികവ് തെളിയിച്ചവർക്ക് 2020-21 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഫെബ്രുവരി 11. ഫോണ്‍ : 0495 2768094.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ സീമാൻ , എന്‍സിഎ – എസ് സി കാറ്റഗറി നം. 081/2016 തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എം.ടി ലാബിലേക്ക് ഐഎസ് സ്ലീവ് സെറ്റും മെക്കാനിക്കല്‍ സ്‌ട്രെയിന്‍ ഗേജും എക്‌സ്റ്റെന്‍സോമീറ്ററും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴിന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.
ജില്ലാ ആസൂത്രണ സമിതി യോഗം 27 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 27 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരും.
വെബിനാര്‍
കയറ്റിറക്കുമതി മേഖലയില്‍ സംരംഭകര്‍ക്കുള്ള സംശയങ്ങളും ആശങ്കകളും പങ്ക് വെക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡവലപ്‌മെന്റ് ജനുവരി 25 ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ www.kied .info മുഖേന രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012376994 / 7907121928.
ഷോര്‍ട്ട് ടെണ്ടര്‍ ക്ഷണിച്ചു
മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍ (ഡിഎല്‍) ലാബിലേക്ക് ലാബ് ആര്‍ട്ടികിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി. ആര്‍ട്ടികിള്‍ ലിസ്റ്റ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒപ്റ്റിക്കൽ ഫൈബര്‍ ടെക്‌നീഷ്യന്‍ (ഒഎഫ്ടി) ലാബിലേക്ക് ലാബ് ആര്‍ട്ടികിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് ഉച്ചക്ക് രണ്ട് മണി. ആര്‍ട്ടികിള്‍ ലിസ്റ്റ് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെയ്‌സ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ക്ക് ജനുവരി 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ 8075967726 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാമെന്ന് കെയ്‌സ് അധികൃതര്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലില്‍ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. തൊഴില്‍ മേളയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓണ്‍ലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് അവസരം ലഭിക്കും.
റിപ്പബ്ലിക് ദിനാഘോഷം: വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട് ജില്ലയിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗം വിദ്യാർത്ഥികൾക്ക് ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
‘ഭാവി ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ യു.പി. വിഭാഗത്തിന് പോസ്റ്റർ രചന, ഹൈസ്കൂൾ വിഭാഗത്തിന് കവിതാ രചന, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഉപന്യാസ രചന, കോളേജ് വിഭാഗത്തിന് പ്രസംഗം മത്സരങ്ങളാണ് നടത്തുന്നത്. എ3 പേപ്പറില്‍ ആക്രിലിക്/ വാട്ടര്‍കളര്‍ ഉപയോഗിച്ചാണ് പോസ്റ്റർ രചന നടത്തേണ്ടത്. ഡിജിറ്റലായി വരച്ച ചിത്രങ്ങള്‍ സ്വീകരിക്കില്ല. കവിത ഒരു എ 4 പേപ്പറും ഉപന്യാസം മൂന്നൂറു വാക്കും കവിയരുത്. പ്രസംഗത്തിൻ്റെ ദൈർഘ്യം പരമാവധി മൂന്നു മിനിറ്റ്.
പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് സഹിതം രചനകളും പ്രസംഗ വീഡിയോയും diodir.clt@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. അവസാന തീയതി ജനുവരി 26. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225.
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് – ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിലെ 112 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 29 ഉച്ചക്ക് 12. അന്നേ ദിവസം ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ടെണ്ടര്‍ തുറക്കും. ഫോണ്‍ – 9961620058, 8943602729.
തോടന്നൂര്‍ ഐ.സി.ഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്കുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ജിഎസ്ടി ഉളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തീയതി ഫെബ്രുവരി രണ്ട്. ഫോണ്‍ : 0496 2592722.
വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 84 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ടിന് ഉച്ച കഴിഞ്ഞ് രണ്ട് മണി. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0496 2515176, 9048823876
മേലടി ഐ.സി.ഡി.എസ് പരിധിയിലെ 130 അങ്കണവാടികളില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2606700 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കോഴിക്കോട് റൂറല്‍ ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 180 അങ്കണവാടികളില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് ഉച്ചക്ക് ഒരു മണി. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2966305 / 2, 9497658860, 4446 693041.