കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/01/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കോവിഡ് പ്രതിരോധത്തിന് സഹായകമായ ആരോഗ്യശീലങ്ങള്‍ പാലിക്കണം- ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകമായ ആരോഗ്യശീലങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡിഎംഒ )അറിയിച്ചു. 15 വയസ്സിന് മുകളിലുള്ള എല്ലാവരും നിശ്ചിത ഇടവേളയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത് സുരക്ഷിതരാകണം. വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാല്‍ പോലും ഗുരുതരമാകാന്‍ സാധ്യതയില്ല. ശരിയായ വിധം മാസ്‌ക് ധരിക്കുക, കൈകകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുകയും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നിവയിലൂടെ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണം. കോവിഡ് മുക്തമായ നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.

ജില്ലാ കോവിഡ് കൺട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ : 0495 2376063, 0495 2371471
ഐ എച്ച്.ആര്‍.ഡി. മേഴ്സി ചാന്‍സ് പരീക്ഷ
ഐ.എച്ച്.ആര്‍.ഡി. 2010 – 2011 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍ 2022 മാര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തും. ഫെബ്രുവരി 1 വരെ ഫൈന്‍ കൂടാതെയും ഫെബ്രുവരി 8 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ ലഭ്യമാണ്. വിശദവിവരം www.ihrd.ac.in ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റില്‍
ലഭ്യമാണ്.ടെണ്ടര്‍ നോട്ടീസ്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് ഈ വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2,000 രൂപ നിരക്കില്‍ 152 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉള്‍പ്പെടെ സാധനങ്ങള്‍ അങ്കണവാടിയില്‍ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ഫോണ്‍ : 04952211525, 9447636943.

ക്വട്ടേഷന്‍ ക്ഷണിച്ചു

താമരശ്ശേരി താലൂക്ക് പരിധിയില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മേലേ പൊന്നാങ്കയം , കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് ആദിവാസി ഊരുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. മുദ്ര വെച്ച ക്വട്ടേഷന്‍ ഫെബ്രുവരി 4ന് രണ്ടു മണിക്കകം കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0495 2370655.

ദേശീയ ചിത്രരചനാ മത്സരം മാറ്റിവെച്ചു

ജനുവരി 22 ന് കാരപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടത്താനിരുന്ന ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ദേശീയ ചിത്രരചനാ മത്സരത്തിന്റെ ആദ്യ ഘട്ടമായ ജില്ലാതല മത്സരം കോവിഡ് പാശ്ചാത്തലത്തില്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന് അപേക്ഷിക്കാം

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആവശ്യമുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയായ ‘ജീവസ്പന്ദന’ത്തില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികള്‍ക്ക് അപേക്ഷിക്കാം. അപക്ഷ ജനുവരി 25ന് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ ലഭിക്കണം.

കോവിഡ് കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോവിഡ് പ്രതിരോധവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്റ്റേഷനില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂമുമായി 24 മണിക്കൂറും ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 0495 2376063, 0495 2371471.

ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സികില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തേടെയാണ് നടത്തുക. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ , നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം -33, ഫോണ്‍ :04712325101, 2325102, 8281114464. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് ബാലുശ്ശേരി സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.
ഫോണ്‍ : 9656284286, 9846634678.

ഇ – ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മാനുഫാക്ചറിങ് ടെക്നോളജി ലാബിലേക്ക് യൂണിവേഴ്‌സല്‍ ടൂള്‍ ആന്‍ഡ് കട്ടര്‍ ഗ്രൈന്‍ഡര്‍ വാങ്ങുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31ന് 3 മണി. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസിലും ഇ-ടെണ്ടര്‍ സൈറ്റിലും ലഭിക്കും.

ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപപദ്ധതി രൂപീകരണം- ഗ്രാമസഭ നടത്തി

ജില്ലാ പഞ്ചായത്ത് 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ നടത്തി. കേന്ദ്രവിഹിതമായി 2022-23 വര്‍ഷത്തേക്കു 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി കോഴിക്കോട് ജില്ലാ പഞ്ചായത്തിനു ലഭിക്കുന്ന 13.6 കോടി രൂപയുടെ ഉപപദ്ധതി തയ്യാറാക്കുന്നതിനാണ് ഗ്രാമസഭ ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ശുചിത്വം, കുടിവെള്ളം എന്നിവക്കു മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ് പ്രധാനമായും രൂപീകരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കി സമര്‍പ്പിച്ച കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി.ജമീല യോഗത്തില്‍ അവതരിപ്പിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.വി.റീന, എന്‍.എം.വിമല, പി.സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ബ്ളോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ സ്വാഗതം ആശംസിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ഐ.സി.ഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് വിതരണം ചെയ്യുന്നതിനും ജിഎസ്ടി ഉളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തീയതി ഫെബ്രുവരി രണ്ട്. ഫോണ്‍ : 0496 2592722.