കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി

ജില്ലാപഞ്ചായത്ത് നന്മണ്ട (20) ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7) വാര്‍ഡിലും ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ (7)യിൽ 87.21ശതമാനം പേർ വോട്ട് ചെയ്തു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് (15) വാര്‍ഡിൽ 83.99 ശതമാനമാണ് പോളിങ്.

ലിഫ്റ്റ് ടെക്നോളജി കോഴ്സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക്- 904892267, 9400635455.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ ഒന്നിലെ ചായം പദ്ധതി പ്രകാരം അങ്കണവാടി നവീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ ഫോം ലഭിക്കും. ഫോണ്‍ : 0495 2702523.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സില്‍ സീറ്റൊഴിവ്

കോഴിക്കോടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക : 9526871584.

റീ ടെണ്ടര്‍ ക്ഷണിച്ചു

ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 21 രാവിലെ 11 മണി.

ഗതാഗത നിയന്ത്രണം

ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 8) മുതല്‍ 10 വരെ താമരശ്ശേരി ചുരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആരോഗ്യവകുപ്പില്‍ കരാര്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വി.ബി.ഡി കണ്‍സല്‍ട്ടന്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, എന്‍.എം.എച്ച്.പി കൗണ്‍സിലര്‍, ന്യൂട്രിഷ്യനിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ഡിസംബര്‍ ഒന്നിന് 40 വയസ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. തസ്തിക, രജിസ്ട്രേഷന്‍ ലിങ്ക് എന്നീ ക്രമത്തില്‍:

വി.ബി.ഡി കണ്‍സല്‍ട്ടന്റ്: https://docs.google.com/forms/d/11jMD4jPj1IZhqcaoQ0F07Uc70hQwRwopQTTi_oFfXM/edit

പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്: https://docs.google.com/forms/d/1gURTHW_k09F2j9sv5kmNBXNf7MOD0LIqkqCSOMEXdY/edit

എന്‍.എം.എച്ച്.പി കൗണ്‍സിലര്‍: https://docs.google.com/forms/d/1oRhe5wq3Sk7v4P6Te99IejIqYU8H6nxAP5M72YzsE4/edit

ന്യൂട്രിഷ്യനിസ്റ്റ്: https://docs.google.com/forms/d/1lX3urhiGNMKujp38OTTm7K9ZbUrVQhcbDH8qA x29vQ/edit

ഓഡിയോളജിസ്റ്റ് – https://docs.google.com/forms/d/1YKIfKs4f0o2 GFAuEwWggGpdERxJmCW1eK1kqpKH5o/edtit

വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in.

ന്യൂനപക്ഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പി.എസ്.സി, യു.പി.എസ്.സി മുതലായ മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി എന്നിവയുടെ പകര്‍പ്പ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 10 മുതല്‍ ഓഫീസില്‍ നിന്നും അപേക്ഷാഫോം വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446643499, 9846654930, 9447881853.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മത്സ്യബന്ധനയാനങ്ങളുടെ ലൈസന്‍സ് അദാലത്ത് 9ന്

മത്സ്യബന്ധനയാനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഡിസംബര്‍ ഒന്‍പതിന് ചോമ്പാല ഹാര്‍ബറില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് ലൈസന്‍സ് അദാലത്ത് നടത്തുന്നു. ലൈസന്‍സ് പുതുക്കാത്ത യാനങ്ങള്‍ ഡിസംബര്‍ ഒന്‍പതിന് മുമ്പുതന്നെ ഭൗതിക പരിശോധന പൂര്‍ത്തിയാക്കണം. ഭൗതിക പരിശോധന ഫോം, അനുബന്ധ രേഖകള്‍ സഹിതം യാന ഉടമകള്‍ അദാലത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

കോവിഡ് ആശുപത്രികളിൽ 1,917 കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,599 കിടക്കകളിൽ 1,917 എണ്ണം ഒഴിവുണ്ട്. 133 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 555 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 355 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 309 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 187 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331 എണ്ണം ഒഴിവുണ്ട്.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി. ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്. താല്പര്യമുള്ളവർ ഐ.ടി. ഐ ഐ.എം.സി ഓഫീസുമായി ബന്ധപെടുക. കൂടുതൽ വിവരങ്ങൾക്ക് – 9526415698.

ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു

ജില്ലയിലെ ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. നികുതി പിരിവ് കാര്യക്ഷമമാക്കണമെന്നു മന്ത്രി യോഗത്തിൽ നിർദേശിച്ചു. ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്.

എസ്.കെ പൊറ്റക്കാട് സാംസ്കാരിക ഹാളിൽ ചേർന്ന യോഗത്തിൽ ജി.എസ്.ടി കമ്മീഷണർ ഡോ. രത്തൻ ഖേൽക്കർ, സ്പെഷ്യൽ കമ്മീഷണർ മുഹമ്മദ് വൈ സഫീറുള്ള, അഡീഷണൽ കമ്മീഷണർ ജെപ്സൻ ജെ, കോഴിക്കോട്, മലപ്പുറം, വയനാട് ജോയിന്റ് കമ്മീഷണർമാരായ ഷൈനി ഒ.ബി, സിനി സി.പി, പി.സി ജയരാജൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷീരഗ്രാമം പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9 ന് കോഴിക്കോട്ട്

സംസ്ഥാന സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും ഡിസംബര്‍ 9 ന് രാവിലെ 11.30 ന് വേളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീര കര്‍ഷകനെ ആദരിക്കല്‍ കെ.മുരളീധരന്‍ എം.പി. നിര്‍വഹിക്കും. മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള സമ്മാനദാനം ഇ.കെ വിജയന്‍ എംഎല്‍എയും കന്നുകാലി പ്രദര്‍ശനം വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോ സുരക്ഷാ ക്യാമ്പ്, ഡയറി ക്വിസ്, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും.

ചടങ്ങില്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി- സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9 ന് കാവിലുംപാറയില്‍ മന്ത്രി നിര്‍വ്വഹിക്കും

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 9 ന് ഉച്ചക്ക് 2.30ന് കാവിലുംപാറയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും. ജില്ലയില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പദ്ധതി വഴി പോത്തുകുട്ടി വളര്‍ത്തല്‍ പരമാവധി പ്രോത്സാഹിപ്പിക്കുവാനും അതു വഴി കര്‍ഷകര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. 5-6 മാസം പ്രായമുള്ള ഏകദേശം 65-75 കിലോഗ്രാം വരെ തൂക്കമുള്ള പോത്തുകുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകളെടുത്ത് ഇന്‍ഷ്വര്‍ ചെയ്ത് പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് നല്കുകയും പിന്നീട് ഇവയെ മാംസാവശ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പോത്തുകുട്ടി വളര്‍ത്തലില്‍ ഗുണഭോക്താക്കള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. തരിശുനിലങ്ങള്‍ പോത്തുകുട്ടികളെ തീറ്റാന്‍ ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള മാംസാഹാരമായി മാറ്റുന്നതാണ് പദ്ധതിയുടെ കാതല്‍. ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥി ആകും

സായുധ സേനാ പതാക ദിനം ആചരിച്ചു; സൈനികര്‍ക്ക് ജില്ലയില്‍ സ്മാരകം പണിയുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി

വീര മൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി ജില്ലയില്‍ സ്മാരകം പണിയുന്നതിനാവശ്യമായ കാര്യങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സായുധ സേന പതാക ദിനാചരണം ജില്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യങ്ങളേയും നേരിടാന്‍ സാധ്യമായ സൈനിക ശക്തിയാണ് രാജ്യത്തിനുള്ളത്. മറ്റേത് സേവനത്തേക്കാളും വിലപ്പെട്ടതാണ് രാഷ്ട്രസേവനം. രാഷ്ട്ര സേവനത്തിനിടെ ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്ന് മന്ത്രി പറഞ്ഞു. പാതകദിന ഫണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്‍.സി.സി.കേഡറ്റില്‍ നിന്നും സായുധ സേനാ പതാക സ്വീകരിച്ച് ജില്ലയിലെ സായുധ സേനാ പതാക വില്‍പ്പനയും മന്ത്രി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന് വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും നടത്തി.

സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സായുധ സേന പതാക ദിനം സന്ദേശം നല്‍കി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ വിനോദന്‍ എം.പി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മദ്യം-മയക്കുമരുന്ന് ദുരുപയോഗം സംബന്ധിച്ച് പരാതിപ്പെടാം

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണമോ വിപണനമോ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കും.

വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. എക്സൈസ് ഓഫീസ്, ഓഫീസ് മേധാവികളുടെ ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍ : ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം – 0495-2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കോഴിക്കോട് – 0495-2372927, 9447178063, അസിസ്റ്റന്റ്എക്സൈസ് കമ്മീഷണര്‍ (Enft.) കോഴിക്കോട് – 0495-2375706 – 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് – 0495-2376762 -9400069677, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര – 0496-2610410 -9400069679, എക്സൈസ് സര്‍ക്കിള്‍ഓഫീസ്, വടകര -0496-2515082 -9400069680, എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് -0495-2422200-9400069683, എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്് – 0495-2722991 -9400069682, എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം -0495-2802766-9400069684, എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി – 0495-2224430-9400069685, എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ -0495-2263666-9400069686, എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി -0495-26244101-9400069687, എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി -0495-2641830-9400069688, എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര-0495-2516715-9400069689, എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം -0496-2556100-9400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ – 0496-2202788 – 9400069692.

ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും – മന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയില്‍ ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രഷറികളിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ പരാതിരഹിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി 120 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ട്രഷറികളുടെ നവീകരണത്തിനായി നടന്നുകൊണ്ടിരിക്കുന്നത്. പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തോടെ വലിയൊരു കുതിച്ചുചാട്ടം ട്രഷറി മേഖലയില്‍ ഉണ്ടാവും. കേരളത്തിലെ ട്രഷറി സംവിധാനം ഇന്ത്യയിലാകെ മാതൃകയാണ്. ട്രഷറികളിലെ ഐ.ടി ഇനേബിള്‍ഡ് സര്‍വീസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിശോധനകള്‍ ട്രഷറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഓഫീസിന്റെ ഉപയോഗത്തിലുണ്ടായിരുന്ന 100 ചതുരശ്രമീറ്ററോളം വരുന്ന ഹാള്‍ നവീകരിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. 19.40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.

മേയർ ഡോ. ബീന ഫിലിപ്പ്, ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ്, കൗണ്‍സിലര്‍ പി.കെ നാസര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എ സലീല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.

അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്- 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 2021 ഡിസംബര്‍ 14 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2021 എന്ന് കാണീച്ചിരിക്കണം. അഭിമുഖത്തിന്റേയും എഴുത്തുപരീക്ഷയുടേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0495 2370225 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.