കോഴിക്കോട് ജില്ലയിൽ 233 പേർക്ക് കോവിഡ്, രോഗമുക്തി 354 പേർക്ക്; ടി.പി.ആര്‍ 4.31 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 233 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ഉമ്മർ ഫാറൂഖ്. വി അറിയിച്ചു. സമ്പര്‍ക്കം വഴി 226 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 3 പേർക്കുമാണ് രോഗം ബാധിച്ചത്. 5469 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 354 പേര്‍ കൂടി രോഗമുക്തി നേടി. 4.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 2875 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 817 പേർ ഉൾപ്പടെ 14989 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് .
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതുവരെ 1198607 പേർ നിരീക്ഷണം പൂർത്തിയാക്കി. 4271 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തിൽ
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ – 2875
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 62
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 19
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 0
സ്വകാര്യ ആശുപത്രികള്‍ – 136
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0
വീടുകളില്‍ ചികിത്സയിലുളളവര്‍ – 2425
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.