കോഴിക്കോട് ജില്ലയില്‍ 94.18 ശതമാനം പേര്‍ ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തു


കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 94.18 ശതമാനം പേര്‍ ഒന്നാം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. 23,54,862 പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 12,37,676 പേര്‍ (52 .32 ശതമാനം) രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനും എടുത്തു.

അതേസമയം ജില്ലയില്‍ ഇന്ന് 806 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 803 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 6906 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 606 പേര്‍ കൂടി രോഗമുക്തി നേടി. 11.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7641 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 775 പേര്‍ ഉള്‍പ്പടെ 24040 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1147453 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3613 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.