കോഴിക്കോട് ജില്ലയില്‍ ‘സൂചിപ്പേടി’യുള്ളവർ കൂടുന്നു; കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി ഡി.എം.ഒ
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുവെന്നും ഡി.എം.ഒ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ 95 ശതമാനം പേരാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. എന്നാല്‍ രണ്ടാം ഡോസ് എടുത്തത് 61.08 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഒമിക്രോണ്‍ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ കൊവിഡ് പരിശോധന ഊര്‍ജ്ജിതമാക്കാനും തീരുമാനമുണ്ട്. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടും.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.