കോഴിക്കോട് ജില്ലയില്‍ വ്യവസായ സംരംഭകരുടെ പരാതി പരിഹാരത്തിന് മിനിസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു; ഓഗസ്റ്റ് 24ന് വ്യവസായ സംബന്ധമായ പരാതികള്‍ പരിഗണിക്കും


കോഴിക്കോട്: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ‘മിനിസ്റ്റേഴ്‌സ് മീറ്റ്’നടത്തുന്നു. ആഗസ്റ്റ് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി . വ്യവസായ സംബന്ധിയായ പരാതികള്‍ പരിഗണിക്കും.

മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട്: 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന്‍: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവില്‍സ്റ്റേഷന്‍: 994694616 എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.