കോഴിക്കോട് ജില്ലയില്‍ പുതുക്കിയ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; സരോവരം പാര്‍ക്ക് നാളെ തുറക്കും, ബീച്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്ക്
കോഴിക്കോട്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കോവിഡ് സ്‌പെഷല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല.
സരോവരം ബയോപാര്‍ക്കില്‍ നാളെ (ആഗസ്റ്റ് 6 ) മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവേശനം അനുവദിക്കുമെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.