കോഴിക്കോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊയിലാണ്ടി സ്വദേശി ആമിന


കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ മുതിര പൊയില്‍ ആമിന കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ് അബ്ദുള്ള.

ജമീല, അഷ്‌റഫ്, മുസ്തഫ, ഷെരീഫ,യൂനിസ്,ഹാഷിം എന്നിവര്‍ മക്കളാണ്. മൊയ്തീന്‍, ഷരീഫ, സുല്‍ഫത്ത്,സീനത്ത്, നദീറ എന്നിവര്‍ മരുമക്കളാണ്. ബാവ, അബ്ദുറഹ്മാന്‍,സഫിയ എന്നിവര്‍ സഹോദരങ്ങളാണ്.