കോഴിക്കോട് ജില്ലയില്‍ 61 കോവിഡ് ആശുപത്രികളിലായി 1237 കിടക്കകള്‍ ഒഴിവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3280 കിടക്കകളില്‍ 1237 എണ്ണം ഒഴിവ്. 56 ഐ.സി.യു കിടക്കകളും 27 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 354 കിടക്കകളും ഒഴിവുണ്ടെന്ന് ആരോഗ്യവകുപ്പ്.
15 സര്‍ക്കാര്‍ കോവിഡ് ആശുപത്രികളിലായി 317 കിടക്കകള്‍, 11 ഐ.സി.യു, 22 വെന്റിലേറ്റര്‍, 184 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 12 സി.എഫ്.എല്‍.ടി.സികളിലായി ആകെയുള്ള 1505 കിടക്കകളില്‍ 1075 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എല്‍. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 327 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2248 കിടക്കകളില്‍ 1588 എണ്ണം ഒഴിവുണ്ടെന്നും റിപ്പോര്‍ട്ട്.