കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവുകള്‍

*പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല

*ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കി വേണ്ടതാണ്

*ആവശ്യ വസ്തുക്കളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് 7 മണി വരെ പ്രവര്‍ത്തിപ്പിക്കാം

*ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും ടൂറിസം പ്രദേശങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല

*പൊതു ഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിപ്പിക്കാം