കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 165 രൂപയിലധികം വില്‍ക്കാന്‍ പാടില്ലെന്ന് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം മറി കടന്നാണ് വില ഉയരുന്നത്.

ഒരു കിലോയ്ക്ക് 250 രൂപയും കടന്ന് കോഴിയിറച്ചി വില കുതിക്കുകയാണ്. വിഷുവും റംസാനും തുടങ്ങിയ ആഘോഷങ്ങളാണ് വരാനുള്ളത്. ഈ സമയത്തുള്ള വിലവര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോഴിയിറച്ചി വില അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണം ഉടമകള്‍ ആണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.തമിഴ്‌നാട്ടില്‍ നിന്നും കോഴി വരുന്നില്ലെന്നതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് മറുപടി. ഇതിനെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.