കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് ബീച്ചിലേക്ക് പ്രവേശനം അഞ്ചു മണി വരെ മാത്രം.
വിനോദ സഞ്ചാര മേഖലയില്‍ ഒരേ സമയം 200 പേര്‍ മാത്രമാണ് പ്രവേശനം. കോഴിക്കോട് ജില്ലയിലെ പതിനെട്ട് പഞ്ചായത്തുകളും കോര്‍പ്പറേഷനും ഹോട്ട് സ്‌പോട്ട്. ജില്ലയില്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയ്ക്കായി പ്രത്യേക പൊലീസ് പെട്രോളിംഗ് ടീമിനെ നിയോഗിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ജില്ലയില്‍ ഇന്ന് 1271 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.