കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു


കോഴിക്കോട്: ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് ഏഴുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇതില്‍ രണ്ട് പേരാണ് കോഴിക്കോട് സ്വദേശികള്‍. ചികിത്സയിലുള്ള നാല് പേര്‍ മലപ്പുറം സ്വദേശികളാണ്. ഒരു തമിഴ്‌നാട് സ്വദേശിയും.

അതേ സമയം കേരളത്തില്‍ ആകെ 15 ബ്ലാക്ക് ഫംഗസ് രോഗമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് എന്നത് ഗുരുതരമായ അസുഖമല്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.