കോഴിക്കോട് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ഓഗസ്റ്റ് 15-നു മുമ്പ് വാക്‌സിന്‍ നല്‍കാന്‍ നടപടി
കോഴിക്കോട്: ഓഗസ്റ്റ് 15-നുമുമ്പ് ജില്ലയിലെ 60 വയസ്സിനുമുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് പ്രതിരോധവാക്‌സിന്‍ നല്‍കാന്‍ നടപടി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദ്യഡോസ് വാക്‌സിനെങ്കിലും നല്‍കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല്‍ ഇതിനായുള്ള തീവ്രയജ്ഞപരിപാടി ആരംഭിക്കുമെന്ന് കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
പ്രാദേശികാടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ക്യാമ്പ് സംഘടിപ്പിക്കും. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആശാവര്‍ക്കര്‍മാര്‍വഴിയാണ് നടത്തുക. രജിസ്‌ട്രേഷനുവേണ്ടി പ്രദേശത്തെ ആശാവര്‍ക്കര്‍മാരെ ബന്ധപ്പെടാം.