കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ നടപടികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഐടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യല്‍, സര്‍വീസ് വോട്ടര്‍മാരുടെ തപാല്‍ വോട്ടെണ്ണല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. ഉപവരണാധികാരികള്‍, അവരുടെ കീഴിലെ ജീവനക്കാര്‍, ഐടി ജീവനക്കാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍ ക്ലാസെടുത്തു. ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍കൃഷ്ണ സംസാരിച്ചു.