കോഴിക്കോട് ജില്ലയിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്കായി നാളെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്


കോഴിക്കോട്: ജില്ലയിലെ 18വയസ്സിന് മുകളിലുള്ള മുഴുവന്‍ ഭിന്നശേഷിക്കാരെയും കോവിഡില്‍ നിന്നും സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ആഗസ്റ്റ് 26 വ്യാഴം രാവിലെ 9 മണി മുതല്‍ 1 മണി വരെ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നു. അന്നേ ദിവസം എല്ലാ സര്‍ക്കാര്‍ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമായിരിക്കും.

ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്ത ഭിന്നശേഷിക്കാര്‍ക്കും, രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അംഗന്‍വാടി വര്‍ക്കറെയോ, ആശ വര്‍ക്കര്‍മാരെയോ ബന്ധപ്പെടേണ്ടതാണ്.