കോഴിക്കോട് ജില്ലയിലെ കോവിഡ് വ്യാപനം; സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ എന്ന അഭ്യർത്ഥനയുമായി ഐഎംഎ


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ താമസിക്കുന്നവരോട് സ്വയംപ്രഖ്യാപിത ലോക്ക്ഡൗണ്‍ എന്ന അഭ്യർത്ഥന മുന്നോട്ട് വെക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ഘടകം അറിയിച്ചു. കോവിഡിന്റെ രണ്ടാംവരവ് കോഴിക്കോട് ജില്ലയിൽ കടുത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ തീരുമാനം.

കോഴിക്കോട് ജില്ല അതീവ ഗുരുതരാവസ്ഥയിലാണ്. ആശുപത്രികള്‍ കോവിഡ് രോഗികള്‍ നിറയുന്നു. ഐസിയുവില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ആരോഗ്യരംഗവും ആരോഗ്യപ്രവര്‍ത്തകരും ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇനിയുള്ള രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25 ലേക്ക് എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രോഗവ്യാപനം തടയാന്‍ പൊതുജനം തയ്യാറാകണമെന്ന് ഐഎംഎ അറിയിച്ചു.

ഐഎംഎ മുന്നോട്ട് വയ്ക്കുന്ന ആശങ്ങള്‍

1.എല്ലാ യാത്രകളും ഒഴിവാക്കുക

2.ആഘോഷങ്ങള്‍ മാറ്റി വയ്ക്കുക

3. റസ്‌റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

4.വീട്ടില്‍ പ്രായമായവരോട് സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിച്ച് സംസാരിക്കുക

5.പൊതുഗതാഗതം, മാര്‍ക്കറ്റ്, മാളുകള്‍ തുടങ്ങിയവ അടച്ചിടുക