കോഴിക്കോട് ജില്ലയിലെ എയ്ഡഡ് കോളേജ് അധ്യാപകരെ ഇനി കൊയിലാണ്ടിക്കാരന്‍ ഡോ. സുജേഷ് നയിക്കും


കോഴിക്കോട്: ജില്ലയിലെ എയ്ഡഡ് കോളേജ് അധ്യാപകരെ ഇനി കൊയിലാണ്ടിക്കാരന്‍ സുജേഷ് നയിക്കും. എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ജില്ലാ സമ്മേളനമാണ് ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പാളായ ഡോ. സുജേഷ് .സി.പിയെ സംഘടനയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

നവകേരളത്തിനായി അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് എ.കെ.പി.സി.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ നടന്ന സമ്മേളനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ സി.എ.അനസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജേഷ് സി.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ. ഷിന്റോ പി. മാത്യു വരവുചെലവു കണക്കും അവതരിപ്പിച്ചു.

യാത്രയയപ്പ് സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാമ്രാജ് ഉദ്ഘാടനംചെയ്തു. സജീഷ് നാരായണ്‍, സിന്‍ഡിക്കറ്റ് അംഗം ഡോ. കെ.പി.വിനോദ്കുമാര്‍, ഡോ. ടി.മുഹമ്മദ് സലിം, ഡോ. ഡി.കെ.ബാബു, ഡോ. ശ്രീജിത്ത് എം. നായര്‍, ഡോ. സി.എ.അനസ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ. സി.എ.അനസ് (പ്രസിഡന്റ്), ഡോ. ഇ.എം.അന്നസാലി (വൈസ് പ്രസിഡന്റ്), ഡോ. സുജേഷ് സി.പി (സെക്രട്ടറി), ആര്‍.അനില്‍ വര്‍മ (ജോയിന്റ് സെക്രട്ടറി), ഡോ. ഷിന്റോ പി. മാത്യു( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.