ചേമഞ്ചേരിയിൽ എട്ട് പേർക്ക് കൂടി കൊവിഡ്


കോഴിക്കോട് : ചേമഞ്ചേരിയിൽ ഇന്ന് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ ആകെ 223 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,202 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 265 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 80
ചേമഞ്ചേരി – 8
ഏറാമല – 20
കോടഞ്ചേരി – 15
മൂടാടി – 5
പയ്യോളി – 9
തൂണേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 5
ബാലുശ്ശേരി – 1
കോഴിക്കോട് – 2
പേരാമ്പ്ര – 1
പെരുവയല്‍ – 1

മറ്റ് വിവരങ്ങള്‍ ചുരുക്കത്തില്‍

*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2821
*കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 103
*മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 29