കോഴിക്കോട് ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; തൊഴിലാളികൾക്ക് പരുക്ക്


കോഴിക്കോട്: ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്.
ഏഴ് തൊഴിലാളികളെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. പിന്നീട് ഇവരെയും രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് 2 മണിയോടെയാണ് വെൺമാറ സ്വദേശി അരുണിന്റെ വീടാണ് തകർന്നത്. രണ്ടാം നിലയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപെടുത്തിയത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപെട്ട തൊഴിലാളികളെല്ലാം കൊൽക്കത്ത സ്വദേശികൾ ആണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.