കോഴിക്കോട് ചുവന്ന് തുടുത്തു: 15,000 കടന്ന് ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെ ലീഡ്
ബേപ്പൂര്‍: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിന്റെ ലീഡ് നില ഉയരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നായ ബേപ്പൂരില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസിന്റെ ലീഡ് നില 15,000 കടന്നു.