കോഴിക്കോട് ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് പേര്‍ക്ക് ബ്ലാക്ക് ഫംഗസ്
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ തേടുന്ന നാലുപേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്കും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.
പ്രമേഹമുള്ളവരിലും പ്രതിരോധ ശക്തി കുറവുള്ളവരിലും ആരോഗ്യസ്ഥിതി മോശമായി വരുന്ന സമയത്താണ് ഈ രോഗം കാണാറുള്ളത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ പിവാസുദേവന്റെ നേതൃത്വത്തിലുള്ള ഇഎന്‍ടി യൂണിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാരായ ഡോ. സ്വാതി ലാല്‍, ഡോക്ടര്‍ സാഗേഷ്, ഡോ ബീന ഉമ്മന്‍, എന്നിവരാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്