കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ പെൺകുട്ടികൾക്ക് പ്രവേശനം



കോഴിക്കോട്: കോഴിക്കോട് ഗവ.ഐ.ടി.ഐയിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഐ.ടി.ഐയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കുട്ടികള്‍ നവംബര്‍ അഞ്ചിനുളളില്‍ എല്ലാ ഒറിജിനല്‍ രേഖകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ നവംബര്‍ അഞ്ചിനുളളില്‍ ഐ.ടി.ഐയിലെത്തി ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്- 0495 2377016, 9495135094, 9995161525.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.