കോഴിക്കോട് കാർ മതിലിലിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു


കോഴിക്കോട്: പൊറ്റമലിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പുലർച്ചെയോടെയായിരുന്നു അപകടം സംഭവിച്ചത്.

എടക്കാട് സ്വദേശി സുമേഷ്, വെള്ളിപ്പറമ്പ് സ്വദേശികളായ അബിത്, നിഖിൽ,അഭിജിത്ത് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

അപകടത്തിൽ കാർ പൂർണമായും തകർന്നു. മതിലിനും കേടുപാടുകൾ ഉണ്ട്.