കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്‌


കോഴിക്കോട്: കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.

പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ബോംബ് സ്ക്വാഡും സിറ്റി പൊലീസ് കമ്മീഷണറും ഉടന്‍ സ്ഥലത്തെത്തും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 8.30 ന് ട്രാക്ക് പരിശോധിക്കാനെത്തിയവരാണ് സ്‌പോടക വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ ആര്‍ പി എഫിനെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഏത് തരത്തിലുള്ള സ്‌പോടക വസ്തുവാണ് കണ്ടെത്തിയത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുള്ളു. സമീപത്തെ വീട്ടില്‍ പലയിടത്തായി ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.