കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി അശ്ലീലസന്ദേശമയച്ചതായി പരാതി


മാവൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി സാമൂഹ്യദ്രോഹികള്‍ അശ്ലീല സന്ദേശമയച്ചതായി പരാതി. മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മാവൂര്‍ പൊലീസിലും മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്കും പരാതി നല്‍കി. മാവൂര്‍ ഓണ്‍ലൈന്‍ ക്ലാസ്

തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് അജ്ഞാതര്‍ അശ്ലീല സന്ദേശമയച്ചത്. സന്ദേശങ്ങള്‍ കണ്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ആദ്യമൊന്നു പകച്ചു. പിന്നീട് അധ്യാപകര്‍ ക്ലാസ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങള്‍ ഇട്ടവര്‍ക്കെതിരെ ശക്തമായ സൈബര്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് മാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. വിനോദന്‍ അറിയിച്ചു.