കോഴിക്കോട് ഒരാൾക്ക് കോളറ സ്ഥിരീകരിച്ചു; 37 കാരനായ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കോഴിക്കോട്: ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. 37 വയസുകാരനാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു.മെഡിക്കൽ കോളേജിലുള്ള പരിശോധനയിലാണ് കോളറ ആണെന്ന് കണ്ടെത്തിയത്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു
കോളറ ബാധിതൻ കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നിന്ന് നാട്ടിലേക്കു വന്നതാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി വയറിളക്ക രോഗങ്ങളും ഉണ്ടായിരുന്നു. അതിനാൽ തന്നെ അസുഖം നാട്ടിൽ നിന്ന് ലഭിച്ചതല്ല എന്നാണ് അധികൃതരുടെ വിശ്വാസം.
ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരം ആണെന്ന് അധികൃതർ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.