കോഴിക്കോട് എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്ന മുന്‍ എസ്.ഐ അറസ്റ്റില്‍


കോഴിക്കോട്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. പുറ്റേക്കാട് പീസ്‌നെറ്റ് വീട്ടില്‍ ഉണ്ണി (56) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണ് ഫറോക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ വീട്ടില്‍ വച്ചും സമീപത്തെ ഷെഡ്ഡില്‍ വച്ചും നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനാണ് പരാതി പൊലീസിന് കൈമാറിയത്.

കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എസ്.ഐ ആയി വിരമിച്ചയാളാണ് പ്രതി ഉണ്ണി. സര്‍വ്വീസിലിരിക്കെ പോക്‌സോ കേസുകളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലും ഇയാള്‍ വിദഗ്ധനായിരുന്നു.

ഇയാളെ കോടതി റിമാന്റ് ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.