കോഴിക്കോട് ഇന്നും കോവിഡ് കേസുകള്‍ നാലായിരത്തിന് മുകളില്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,196 പേര്‍ക്ക്, വിശദമായ കണക്കുകള്‍


കോഴിക്കോട്: ജില്ലയില്‍ ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 4,031 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 68 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 69 പേര്‍ക്കും 28 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,481 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3,381 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 29,734 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 32,449 ആളുകള്‍ ക്വാറന്റൈനിലാണ്. 4,673 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 327
സ്വകാര്യ ആശുപത്രികള്‍ – 686
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 66
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 15
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 24, 442.