കോഴിക്കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സജിയെ കാണാതായതോടെ നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറ് മണിയോടെതൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന. പത്ത് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങള്‍: സനല്‍, സൗമ്യ.