കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു; കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി


കോഴിക്കോട്: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് വാക്‌സിന്‍ തീര്‍ന്നത്.

വാക്‌സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എല്ലാ ജില്ലകളിലും കുറഞ്ഞതോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ലെന്നും കോവിഷീല്‍ഡും കോവാക്‌സിനും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.