കോഴിക്കോട്ട് ഷിഗെല്ല ആകെ 50 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ 15 പേര്‍ക്കു കൂടി ഷിഗെല്ലാ രോഗലക്ഷണമുളളതായി പുതിയ റിപ്പോര്‍ട്ട്.ഇന്നലെ മായനാട്ടില്‍ നടന്ന ആരോഗ്യവകുപ്പിന്റെ ക്യാംപിലാണ് കൂടുതല്‍ പേരെ രോഗലക്ഷണങ്ങളോടെ കണ്ടെത്തിയത്.119 പേര് പങ്കെടുത്ത ക്യാംപില്‍ 15 പേര്‍ക്ക് രോഗം സ്ഥീരികരിച്ചു.
ഇതോടെ ജില്ലയില്‍ ഷിഗെല്ല രോഗം ആകെ 50 പേര്‍ക്കായി.പ്രദേശത്തെ 120 കിണറുകളിലാണ് കഴിഞ്ഞദിവസം സൂപ്പര്‍ ക്ലോറിനേഷന് നടത്തിയത്.കടലുണ്ടി,ഫറോക്ക്,പെരുവയല്‍,വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ലാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രോഗം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.രോഗം പടരാതിരിക്കാനുളള പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കി.
മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കുടിവെളളത്തില്‍ കലരുന്നത്.മുതിര്‍ന്നവരേക്കാള്‍ കൂടുതലായി കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക