കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന് എം പി
കോഴിക്കോട്: കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന് എം പി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 44,005 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നാല് ലക്ഷത്തില്‍ അധികം ഇരട്ട വോട്ട് കണ്ടെത്തി. വ്യാപകമായി കള്ളവോട്ട് ചെയ്ത് വിജയിക്കുന്ന സമ്പ്രദായമാണ് എല്‍ഡിഎഫിന്റെത് എന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തി വിജയിക്കാനുള്ള അവസാന ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.