കോഴിക്കോട്ടെ വഖഫ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവം; തുറയൂരില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം


തുറയൂര്‍ : കോഴിക്കോട് നടന്ന മുസ്ലിംലീഗ് വഖഫ് സംരക്ഷണറാലിയില്‍ പങ്കെടുത്ത നേതാക്കളുള്‍പ്പെടെയുള്ള പതിനായിരത്തോളം പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം ഒമ്പതിനാണ് കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രകടനത്തിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.എം അസ്ലം, സെക്രട്ടറി അഷ്‌കര്‍ പുത്തൂര്‍, മുസ്തഫ പാലച്ചോട്, മുഹമ്മദ് പിവി, മുസ്തഫ മരുതേരി, റിയാസ് വി പി എന്നിവര്‍ നേതൃത്വം നല്‍കി.